മോഷ്ടാക്കള്‍ സ്ത്രീ വേഷത്തിലും

നിലമ്പൂര്‍: ശനിയാഴ്ചയും, ഞായറാഴ്ചയുമായി ആക്കുംമ്പാറിലും മോഷ്ടാക്കള്‍ വിലസുന്നു. തുവ്വൂര്‍, കാളികാവ്, പോരൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്ഥി പ്രദേശമായ ആക്കുംമ്പാറില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മോഷണം നടന്നു. 

തൊട്ടടുത്ത പ്രദേശമായ വലിയട്ടയിലും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സ്ത്രീവേഷത്തിലാണ് ഈപ്രദേശങ്ങളില്‍ കളവ് നടത്താന്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയിലാണ് മോഷ്ടാക്കള്‍ എത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കാളികാവ് പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ അടുത്ത ദിവസങ്ങളില്‍ മൂന്നാം തവണയാണ് മോഷണ പരമ്പരകള്‍ നടക്കുന്നത്. ശനിയാഴ്ച രാത്രി ആക്കുംമ്പാറില്‍ നിന്ന് 40 റബ്ബര്‍ഷീറ്റുകള്‍ മോഷണം പോയിരുന്നു. ഞായറാഴ്ച രാത്രി വലിയട്ടയില്‍ കടകുത്തിത്തുറന്ന് സിഗരറ്റ് പാക്കുകളും മറ്റ് സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. ആക്കുംമ്പാറിലെ കുരിക്കള്‍ അസീസ് എന്നയാളുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടത്തി. വാതില്‍ പൊളിക്കുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സ്ത്രീ വസ്ത്രധാരികലായ മോഷ്ടാക്കളെ കണ്ടത്. ഓടി രക്ഷപ്പെട്ട മോഷ്ടാക്കള്‍ അടുത്തുള്ള അലവിക്കുരിക്കളുടെ വീടിന് മുന്നില്‍ സ്ത്രീ വേഷങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
പോലീസിന് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലാണ് മോഷ്ടാക്കള്‍ കൂടുതലായി മോഷണം നടത്തുന്നത്. സ്ത്രീ വേഷവും, തീവണ്ടിയും മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മൂന്ന് മോഷണ പരമ്പരയിലും ഒരേ രീതിയിലാണ് മോഷണം നടന്നത് എന്നതിനാല്‍ ഒരേ സംഘമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. മോഷണ പരമ്പരകള്‍ നടന്ന പശ്ചാതലത്തില്‍ പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم