മഞ്ചേരി: നോബിള്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗിന് വിധേയനാക്കിയെന്ന പരാതിയില്‍ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മൊറയൂര്‍ അയനിക്കോട് ഷിഹാസ് അസീസിന്റെ പരാതിയിലാണ് പ്ലസ് ടു വിദ്യാര്‍ഥികളായ നാല് പേര്‍ക്കെതിരെ കേസെടുത്തത്. ഈ മാസം 16ന് രാവിലെ 8.45നാണ് സംഭവം. അടിച്ചു ചവിട്ടിയും പരിക്കേറ്റ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഷിഹാസ് അസീസും പിതാവ് അബ്ദുല്‍ അസീസും നല്‍കിയ പരാതിയില്‍ സ്‌കൂളിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സി ഐ ആണ് കേസന്വേഷിക്കുന്നത്.
English Summery
Ragging: Case against four students
إرسال تعليق