പെരിന്തല്‍മണ്ണ: അശ്ശീല വീഡിയോ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന സംഘം പെരിന്തല്‍മണ്ണ പോലീസ് പിടിയിലായതോടെ പോലീസിന്റെ അന്വേഷണം വ്യാപകമാക്കി. പെരിന്തല്‍മണ്ണ കെ എസ് ആര്‍ ടി സി ബസ് ബേക്ക് മുന്‍വശത്തുള്ള കടയില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ അശ്ശീല സിനിമകളും വീഡിയോ ക്ലിപ്പിംഗുകളും മെമ്മറി കാര്‍ഡുകളിലേക്കും സി ഡികളിലേക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പകര്‍ത്തികൊടുക്കുക പതിവാക്കിയിരുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ തൊണ്ണംതൊടി അബ്ദുല്‍ ഖാദര്‍ (53), എടപ്പറ്റ പീതിരിക്കോട് കോട്ടപ്പടി വീട്ടിലെ ജാഫര്‍ (24) എന്നിവരെയാണ് സി ഐ ജലീല്‍ തോട്ടത്തിലും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പണം വാങ്ങി അശ്ശീല സിനിമകള്‍ പകര്‍ത്തികൊടുക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. റെയ്ഡില്‍ അശ്ശീല രംഗങ്ങളടങ്ങിയ നാലായിരത്തോളം ക്ലിപ്പിംഗുകളാണ് കണ്ടെത്തിയത്. ഓരോന്നും 10 മുതല്‍ 20 മിനിറ്റുകളോളം ദൈര്‍ഘ്യമുള്ളവയാണ്. 60 മുതല്‍ 150 രൂപ വരെയാണ് ഇതിന് ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ കടയില്‍ സജ്ജമാക്കിയ പ്രത്യേക മുറിയില്‍ വെച്ചാണ് പ്രതികള്‍ കമ്പ്യൂട്ടറുകളൊരുക്കി ഉത്തരം കൃത്യങ്ങള്‍ ചെയ്തിരുന്നത്. കമ്പ്യൂട്ടറുകളും മെമ്മറി കാര്‍ഡുകളും റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post a Comment