തേഞ്ഞിപ്പലം: ഉറ്റസുഹൃത്തുക്കളായ ഒളകര പുകയൂര്കുന്നത്ത് കാരോളില്‍ വിജയന്റെ മകന് ജിപിന്‍ (17), കാരോളില്‍ ദാസന്റെ മകന് ഷിജിന്‍ദാസ് (17) എന്നിവരുടെ മരണത്തിന് വഴിയൊരുക്കിയത് കളിമണ്‍ ഖനനത്തിനായി വയലില്‍ നിര്‍മിച്ച കുഴിയിലെ വെളളക്കെട്ട്. പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏനാവൂര്‍ വയലിലെ കുഴിയിലാണ് ഇവര്‍ നീന്തല്പഠിക്കാനായി ഇറങ്ങിയത്. പെരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിമണ്‍ ഖനനവും വയല്‍നികത്തലും വ്യാപകമാണെന്ന കാര്യം സിറാജ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. പഞ്ചായത്തിലെ ചീനിപ്പാടം, ഏനാവൂര്‍, ചുള്ളിയോട് എന്നിവിടങ്ങളിലെ വയലുകളിലാണ് വന്‍തോതിലുള്ള കളിമണ്‍ഖനനം നടക്കുന്നത്. ഇതേ തുടര്‍ന്ന് വയലുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ചീനിപ്പാടത്ത് ഇത്തരത്തിലുള്ള വെള്ളക്കുഴിയില്‍ വീണ് രണ്ട് പേര് മരിച്ചിരുന്നു. അടിക്കടി ദുരന്തമുണ്ടായിട്ടും കളിമണ്‍ ഖനനം നിര്‍ത്തിവെക്കാനോ വയല്‍ നികത്തല്‍ തടയാനോ അധികൃതര്‍ തയ്യാറെടുക്കാത്തതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. അയല്‍ ജില്ലകളിലെ ഓട്. ഇഷ്ടിക നിര്‍മാണ ഫാക്ടറികളിലേക്കാണ്് ഇവിടെ നിന്ന് മണ്ണ് എടുക്കുന്നത്. വയലുകള്‍ കുറഞ്ഞ വിലക്ക് വാങ്ങിയാണ് കളിമണ്‍ഖനനം. പാരിസ്ഥിതിക പ്രശ്നവും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കളിമണ്‍ എടുത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴികളില്‍ വെള്ളം നിറഞ്ഞത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളിമണ്‍ ഖനനം അവസാനിപ്പിക്കണമെന്നും കുഴികള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് മെമ്മോ നല്‍കിയിരുന്നെങ്കിലും രാത്രിസമയങ്ങളില്‍ ഖനനം നടത്തുകയാണ് ചെയ്തിരുന്നത്.
ഇന്നലെ മരിച്ച ജിപിന്‍ ചേളാരി വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഷിജിന്‍ദാസ് തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഈ വര്‍ഷമാണ് പ്ലസ് ടു കഴിഞ്ഞത്. നേവിയില്‍ ചേരുന്നതിന് വേണ്ടി നീന്തല്പഠിക്കാനാണ് കളിക്കൂട്ടുകാരായ ഇരുവരും വയലിലെത്തിയത്. ഇവരെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കുഴിക്ക് സമീപത്ത് നിന്ന് ഇവരുടെ വസ്ത്രങ്ങളും മൊബൈല്‍ഫോണും വയില്‍ ജോലിചെയ്തിരുന്ന കര്‍ഷകരാണ് കണ്ടെത്തിയത്. പിന്നീട് നാട്ടുകാരെ അറിയിക്കുകയായിരുന്നു. മരിച്ച ഷിജിന്ദാസിന് കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിരുന്നു. ~ഒരുമിച്ച് കളിച്ച് വളര്‍ന്ന കൂട്ടുകാരുടെ വേര്‍പാട് നാടിനെ ദു:ഖത്തിലാഴ്ത്തി.
Keywords:Mlappuram,Tenhippalam, Obituary
إرسال تعليق