എടക്കര: മൂത്തേടത്ത് രാജിവെച്ച മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗം പറമ്പന്‍ അശ്‌റഫ് താന്‍ രാജിവെച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്ത്. കഴിഞ്ഞ ഏഴിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാദുവായതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നാണ് അഷ്‌റഫ് രാജിവെച്ചത്.
പഞ്ചായത്ത് ഓഫീസില്‍ എത്തിയ അശ്‌റഫ് സ്വന്തം ലെറ്റര്‍ പാഡിലാണ് ആദ്യം രാജി എഴുതി നല്‍കിയത്. എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടതിന് നിഷ്‌കര്‍ഷിച്ച രൂപത്തിലല്ലാത്തതിനാല്‍ ഇത് സ്വീകരിച്ചില്ല. തുടര്‍ന്ന് പൂര്‍ണ രൂപത്തില്‍ തയ്യാറാക്കിയ രാജിക്കത്ത് ഒപ്പിട്ട് നല്‍കുകയായിരുന്നു എന്ന് സെക്രട്ടറി പറഞ്ഞു. ഇതിന് രസീതിയും നല്‍കിയിട്ടുണ്ട്.
അതേ സമയം താന്‍ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും തന്റെ അറിവില്ലാതെ വന്ന രാജിക്കത്ത് സ്വീകരിച്ച് നടപടിയെടുക്കാന്‍ പാടില്ലെന്നും കാണിച്ച് അശ്‌റഫ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ രാജി വിവരം പ്രാദേശിക ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അശ്‌റഫ് വ്യക്തമാക്കിയതാണ്.
English Summery
Panjayath member rejects the resignation news
إرسال تعليق