മലപ്പുറം: സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ ആളില്ല. പദ്ധതി സംബന്ധിച്ച അറിവില്ലായ്മയാണ് ഇതിനായി കാരണമായി കരുതുന്നത്. എണ്ണായിരത്തോം പേര്‍ മാത്രമാണ് ഇത് വരെ അംഗങ്ങളായിട്ടുള്ളത്. 2009ലാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്.
ആദ്യഘട്ടത്തില്‍ എറണാകുളത്തുനിന്നും കാസര്‍ഗോഡ് നിന്നുമാണ് ഏറെയും അംഗങ്ങള്‍ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ ഏറെ പ്രവാസികളുണ്ടെങ്കിലും എണ്ണത്തിനനുസരിച്ച് ആളുകള്‍ അംഗങ്ങളായിട്ടില്ല. മലബാറിലെ മറ്റു ജില്ലകളുടെയും സ്ഥിതി വ്യത്യസ്തമല്ല. പ്രവാസി കേരളീയരുടെ ഉന്നമനവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് കേരള സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്.
ഇന്ത്യയില്‍ തന്നെ ആദ്യ സംരഭമായാണ് പദ്ധതിയെ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അംഗത്വം ലഭിക്കുക. അംഗമാകാന്‍ വിദേശത്ത് തന്നെ ജോലിചെയ്യണമെന്ന് വ്യവസ്ഥയില്ല. ഇന്ത്യയിലായാലും ആനുകൂല്യത്തിനര്‍ഹനാണ്. കേരളത്തിന് പുറത്ത് ജോലിചെയ്തവരെയും പ്രവാസികളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചെത്തി കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കെല്ലാം അംഗത്വം നല്‍കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനത്ത് ജോലി ചെയ്തവര്‍ അവരുടെ കമ്പനി ഉടമയുടെ സാക്ഷ്യ പത്രമാണ് നല്‍കേണ്ടത്. ആ സംസ്ഥാനത്തെ പഞ്ചാത്ത്, മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള സാക്ഷ്യ പത്രങ്ങളും സ്വീകരിക്കും. ബോര്‍ഡിന്റെ തിരുവനന്തപുരത്തെ മുഖ്യ ഓഫീസിന് പുറമെ കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകള്‍, മലപ്പുറം ജില്ലയില്‍ തുറക്കുന്ന ലെയണ്‍സ് ഓഫീസ്, നോര്‍ക്കാ-റൂട്‌സ് ഓഫീസുകള്‍ എന്നിവയില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും.
വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 60വയസ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍, അഞ്ചുവര്‍ഷത്തില്‍് കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍, സ്ഥിരമായ അംഗവൈകല്യം നേരിട്ടാല്‍ സാമ്പത്തിക സഹായം, അപകടം, രേഗം എന്നീകാരണത്താല്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം, അംഗത്തിന് ചികിത്സാ സഹായം, വിവാഹ ധന സഹായം, വീട് നിര്‍മാണം, അറ്റകുറ്റ പണി, വസ്തു വാങ്ങല്‍ എന്നിവക്ക് വായ്പ, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും വായ്പയും, പ്രവാസി ജീവിതം മതിയാക്കിയവര്‍ക്ക് സ്വയം തൊഴിലിനുള്ള വായ്പ. തുടങ്ങി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചുട്ടുള്ളത്.
വിദേശത്ത് ജോലിയില്‍ തുടരുന്നവര്‍ 300രൂപയാണ് പ്രതിമാസം അടക്കേണ്ടത്. മടങ്ങി വന്നവരും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ താമസമാക്കിയവരുമാണെങ്കില്‍ നൂറ് രൂപ അടച്ചാല്‍ മതിയാകും. അക്ഷയ കേന്ദ്രങ്ങളില്‍ പണമടക്കാന്‍ സംവിധാനമുണ്ട്. 60വയസ് പൂര്‍ത്തിയായാലാണ് പെന്‍ഷന്‍ ലഭിക്കുക. അഞ്ച് വര്‍ഷം അംശാദായം അടച്ചിരിക്കണം. സര്‍ക്കാര്‍ വിഹിതത്തില്‍ നിന്നും മൂന്ന് ശതമാനമാണ് ഇപ്പോള്‍ ഇതിലേക്ക് ലഭിക്കുന്നത്. ഇത് കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം സര്‍ക്കാറിന്റെ പരിഗണയിലാണിപ്പോള്‍. പ്രായ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തിയവരില്‍ ശക്തമായ ബോധവത്കരണം നടത്താനാണ് തീരുമാനമെന്ന് ചെയര്‍മാന്‍ അഡ്വ. പി എം എ സലാം പറഞ്ഞു. കൂടുതല്‍ ആളുകളെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കി മാറ്റാനും ശ്രമിക്കും. ഇതിന്റെ ഭാഗമായി അടുത്ത ദിവസം മലപ്പുറം ജില്ലയില്‍ ലെയന്‍സണ്‍ ഓഫീസ് തുറക്കുന്നുണ്ട്.

English Summery
NRIs not interested to join NRI welfare board
إرسال تعليق