അരീക്കോട്: കുനിയില്‍ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുനിയില്‍ അന്‍വാര്‍ നഗര്‍ ആലുങ്ങല്‍ വീട്ടില്‍ നവാസ് ഷരീഫ് (21) ആണ് ഇന്നലെ കുനിയില്‍ വെച്ച് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ 19 പേര്‍ പിടിയിലായി.
കൊലപാതകികള്‍ക്ക് സ്ഥലം ചൂണ്ടിക്കാണിച്ചുവെന്നതും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നതുമാണ് നവാസ് ഷരീഫിനെതിരെയുള്ള കേസ്. ഒളിവിലായിരുന്ന നവാസ് ഷരീഫിനു വേണ്ടി നേരത്തെ പൊലീസ് ലൂക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്നുവെന്ന് കരുതുന്ന കുനിയില്‍ നടുപ്പാട്ട് മുജീബുറഹ്മാന്‍, കുനിയില്‍ ഓത്തുപള്ളിപ്പുറായ സഫൂര്‍ എന്നിവരാണ് ഇനി ഈ കേസുമായി പിടിയിലാവാനുള്ളത്.
English Summery
One more arrested in twin murder case
إرسال تعليق