തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. പുകയൂര്‍ അരീത്തോട് പുളിക്കതൊടി അബ്ദുസലാമിന്റെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ അര പവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്.
മാതാവ് ആസിയ കുട്ടിയ തോളില്‍ കിടത്തി വരി നില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത് നിത്യ സംഭവമാണ്.
English Summery
Baby's chain snatched in hospital

إرسال تعليق