പാന്‍മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി എടുക്കണം

.
കാളികാവ്: പാന്‍മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി എടുക്കണമെന്ന് എസ് വൈ എസ് ചോക്കാട് പഞ്ചായത്ത് ശാക്തീകരണ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ഇപ്പോഴും പാന്‍മസാലകള്‍ വില്‍പന നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശ്ശന നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. മാളിയേക്കല്‍കുന്ന് അല്‍ഹുദാ സുന്നീമദ്രസ്സയില്‍ നടന്ന ശാക്തീകരണ പരിപാടി ബഷീര്‍ സഖാഫി പൂങ്ങോട് ഉദ്ഘാടനം ചെയ്തു. ജമാല്‍ മാസ്റ്റര്‍ കരുളായി, പി എച് അബ്ദുറഹിമാന്‍ ദാരിമി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പതമാക്കി ക്ലാസെടുത്തു. ബഷീര്‍ അഷ്‌റഫി മൈലാടിചോല സ്വാഗതം പറഞ്ഞു. പി എ ബക്കര്‍ മൗലവി അധ്യക്ഷതവഹിച്ചു. ബഷീര്‍ തട്ടാരുമുണ്ട നന്ദി പറഞ്ഞു. മാളിയേക്കല്‍ കുന്നില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഇബ്രാഹീം ബാഖവി മേല്‍മുറി പ്രഭാഷണം നടത്തി
.Keywords:Kerala, Malappuram,Kalikavu,Panmasaala

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم