വണ്ടൂര്‍: വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
60 വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കാനും ക്ഷേമ നിധിയില്‍ ചേരാനുള്ള പ്രായപരിധി 60 വയസ്സായി ഉയര്‍ത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും പഴയകാല പ്രവാസികളെയും മന്ത്രി ആദരിച്ചു.യോഗത്തില്‍ ഇ റസാഖ്, കെസി കുഞ്ഞിമുഹമ്മദ്, സികെ മുബാറക്, കെപി ഉണ്ണികൃഷ്ണന്‍, അഷ്‌റഫ്, അബ്ദുല്‍സലാം, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ശരീഫ് തുറക്കല്‍ സംസാരിച്ചു.
Key words:Kerala, Malappuram,Nris,
إرسال تعليق