മലപ്പുറം: കോട്ടപ്പടി സുന്നി മസ്ജിദില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ ഫത്ഹുല്‍ മുഈന്‍ ദര്‍സിന്റെ അഞ്ചാം വാര്‍ഷകാഘോഷങ്ങളുടെ ഭാഗമായി ജൂലായ് മൂന്നിന് ജിഹാദ്, സമര പോരാട്ടങ്ങളുടെ ഇസ്‌ലാമിക മാനം എന്ന വിഷയത്തില്‍ പണ്ഡിത ക്യാമ്പ് നടത്തുന്നു.
എസ് വൈ എസ് മലപ്പുറം മേഖലാ കമ്മിറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ സുന്നി നേതാക്കള്‍ പങ്കെടുക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ പങ്കെടുക്കുന്ന ക്യാമ്പിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
ആയിരത്തോളം പണ്ഡിതന്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുക. സംശയ നിവാരണത്തിന് ക്യാമ്പില്‍ അവസരമുണ്ടാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9142156083, 9447339464 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
English Summery
Jihad, scholars' camp on July 3rd
Post a Comment