തിരൂരങ്ങാടി: മൂന്നിയൂരിന്റെ ചരിത്രത്തെ കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാക്കുന്നു. മൂന്നിയൂര്‍ പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മൂന്നിയൂരിന്റെ ചരിത്ര രേഖ മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍ എന്ന പേരില്‍ ജനകീയാസൂത്രണ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററിയാക്കുന്നത്. കുട്ടികള്‍ കേട്ടറിഞ്ഞ മൂന്നിയൂരിന്റെ ചരിത്രം, വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, രാഷ്ട്രീയ-മത-സാമൂഹിക വിദ്യാഭ്യാസ ചരിത്രം, കാര്‍ഷിക രംഗത്തെ ഉയര്‍ച്ച, വികസനം, ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്നവരുടെയും, ജനപ്രതിനിധികളുടെയും അഭിമുഖം എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് 50 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹൃസ്വ ചിത്രം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു, ബക്കര്‍ ചെര്‍നൂര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂരാണ് ആശയവും സംഘാടനവും നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷ് തിരുവാലിയാണ്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും ഡോക്യുമെന്ററി എത്തിക്കും. ഇതിന്റെ തുടര്‍ച്ച പദ്ധതികളില്‍ പെടുത്തും. നാളെ 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. പഞ്ചായത്തിലെ വികലാംഗര്‍ക്കുള്ള ഉപകരണങ്ങുടെ വിതരണം അഡ്വ. കെ എന്‍ എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്തില്‍ ഫുട്‌ബോള്‍ ഗ്രാമം പദ്ധതിയിലൂടെ മികവ് തെളിയിച്ച് ജില്ലയിലെത്തിയ കുട്ടികള്‍ക്കുള്ള ഉപഹാരം മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി നല്‍കും. നാലാം ക്ലാസ് യോഗ്യതാ പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സൈതലവി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
English Summery
'Mazhavil Kazhchakal', a documentary of students
إرسال تعليق