മഞ്ചേരി: 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠ പുസ്തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന പാഠമുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിനെത്തി. അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജി.യു.പി. സ്‌കൂളിലാണ് വിവാദ പുസ്തകം എത്തിയത്. ഏഴാംക്ലാസില്‍ വിതരണംചെയ്ത സാമൂഹികശാസ്ത്ര പുസ്തകത്തില്‍ ഈ പാഠം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതിനല്‍കി.
ഗവണ്‍മെന്റ് പിന്‍വലിച്ച ഈ പാഠഭാഗം ഉള്‍പ്പെട്ട പുസ്തകം എങ്ങനെ സ്‌കൂളുകളിലെത്തിയെന്നത് അറിയില്ലെന്നും സൊസൈറ്റികളിലും സ്‌കൂളുകളിലും ഇത്തവണ പുസ്തകമെത്തിച്ചത് വിദ്യാഭ്യാസ വകുപ്പല്ലെന്നും പാസ്റ്റല്‍ വകുപ്പാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥരുടെ വിശദീകരണം.

Keywords: Manjeri, Malappuram, School, Controversy
إرسال تعليق