മലപ്പുറം: സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, വിവാഹം, കൃഷിഭൂമി, വ്യാക്തിഗത വായ്പകള്‍ എന്നിവ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കും. പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവരുമാണ് ഗുണഭോക്താക്കള്‍. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 31,952 രൂപയ്ക്കും നഗരപ്രദേശങ്ങളില്‍ 42,412 രൂപയ്ക്കും താഴെയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ രജിസ്റ്റേര്‍ഡ് ഓഫീസ് : മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ നാഗമ്പടം, കോട്ടയം. ഫോണ്‍ 0481-2563786, 2564304, റീജിയണല്‍ ഓഫീസുകള്‍ : റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, രാഗം ടവര്‍, ടി.സി.25/86(6) ഗാന്ധാരി അമ്മന്‍കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം ഫോണ്‍ : 0471-2336472, ജൂനിയര്‍ സൂപ്രണ്ട്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, റീജിയണല്‍ ഓഫീസ് ശാസ്ത്രി നഗര്‍ കോംപ്ലക്‌സ്, ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം, എരഞ്ഞിപ്പാലം പി.ഒ., കോഴിക്കോട് ഫോണ്‍ : 0495-2367331 എന്നീ ഓഫീസുകളില്‍ നിന്നു ലഭിക്കും.
പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗങ്ങള്‍ക്ക് വായ്പ
mvarthasubeditor
0
إرسال تعليق