മലപ്പുറം: കേരളത്തെ 2015 ല്‍ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സീറോ ലാന്‍ഡ്‌ലസ്(സിറ്റിസണ്‍സ്) കേരളം 2015 പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം ജൂണ്‍ 18 വരെ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
135 വില്ലേജ് ഓഫീസുകള്‍ മുഖേന മാര്‍ച്ച് ഒമ്പത് മുതലാണ് അപേക്ഷാ ഫോം വിതരണം തുടങ്ങിയത്. ഓരോ വില്ലേജ് ഓഫീസിനും 200 വീതമായി നല്‍കിയ 27000 അപേക്ഷാ ഫോം കൂടാതെ വീണ്ടും അപേക്ഷാ ഫോമുകള്‍ വിതരണത്തിനായി തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയിരുന്നു. അഞ്ച് രൂപയാണ് ഫോമിന്റെ വില. പട്ടികജാതി-വര്‍ഗക്കാര്‍ ഫീസ് നല്‍കേണ്ടതില്ല. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷ അതത് തഹസില്‍ദാര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് കലക്ടറേറ്റില്‍ നല്‍കുക. ഈ അപേക്ഷകള്‍ ക്രോഡീകരിക്കുന്നതിനായി കലക്ടറേറ്റില്‍ പുതുതായി ഐ.റ്റി സെല്‍ രൂപവത്കരിച്ചിട്ടുണ്ട്.
ജൂണ്‍ 30 നകം അപേക്ഷകരുടെ പൂര്‍ണ പട്ടിക ഐ.റ്റി സെല്ലില്‍ എത്തിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലൈ ഒന്നിന് തുടങ്ങുന്ന ഡാറ്റാ എന്‍ട്രി ജോലികള്‍ 25 നകം പൂര്‍ത്തിയാക്കും. വില്ലേജ് - പഞ്ചായത്ത് ഓഫീസുകളിലും വകുപ്പിന്റെ സൈറ്റിലും 26 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 15 ദിവസം ഇതിലുള്ള പരാതി സ്വീകരിക്കും. തഹസില്‍ദാര്‍മാരുടെ രണ്ടാംഘട്ട പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടിക ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിക്കും.
അപേക്ഷകളില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ സത്യസന്ധതയും കൃത്യതയും ഉറപ്പാക്കണമെന്നും അപേക്ഷാ ഫോം വിതരണം - കൈമാറ്റം എന്നിവ ചെയ്യുമ്പോള്‍ ഓഫീസില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords:Malappuram, Application, Distric collector
Post a Comment