മലപ്പുറം: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29ന് സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ''ഇന്‍ഡസ്ട്രിയല്‍ സ്റ്റാറ്റിസ്റ്റിക്‌സ്'' വിഷയത്തില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ് ഡി.ആര്‍.ഡി.എ ഹാളില്‍ സംഘടിപ്പിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു ഉദ്ഘാടനം ചെയ്യും.
മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസി. പ്രഫസര്‍ ഗിരീഷ്ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, മാനേജര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ഗവ. കോളെജ് ഇക്കണോമിക്‌സ് വകുപ്പ് തലവന്‍, ഡി.ആര്‍.ഡി.എ മലപ്പുറം പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയുടെ വിവിധ മേഖലകളുടെ രൂപീകരണത്തിനും പദ്ധതി നടത്തിപ്പിനും ആവശ്യമായ സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണം, തരം തിരിക്കല്‍, വിശകലനം, പ്രചരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്.
സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയുടെ വിവിധ മേഖലകളുടെ രൂപീകരണത്തിനും പദ്ധതി നടത്തിപ്പിനും ആവശ്യമായ സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണം, തരം തിരിക്കല്‍, വിശകലനം, പ്രചരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്.
സാമൂഹിക സാമ്പത്തിക വികസനത്തിന് ആവശ്യമായ കാലിക പ്രസക്തിയുള്ള വിഷയാധിഷ്ഠിത സര്‍വെകള്‍, ഗ്രാമ വികസന പദ്ധതികളുടെ അവലോകനം, അപഗ്രഥനം, കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിലെ പങ്കാളിത്തം, കാര്‍ഷിക കനേഷുമാരി, ഹോര്‍ട്ടികള്‍ച്ചര്‍ കണക്കെടുപ്പ്, വ്യവസായിക ഉത്പാദന സൂചിക തയ്യാറാക്കല്‍, വ്യാവസായിക മൊത്ത വിലസൂചിക തയ്യാറാക്കല്‍, വാര്‍ഷിക വ്യവസായ സര്‍വെ എന്നിവ വകുപ്പിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
വകുപ്പിന്റെ ജില്ലാ ഓഫീസിനോടനുബന്ധിച്ചുള്ള ലൈബ്രറിയില്‍ വിവിധ വിഷയാധിഷ്ഠിത സര്‍വെകളുടെ റിപ്പോര്‍ട്ടുകള്‍ ഇക്കണോമിക് റിവ്യൂ, സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ പ്ലാനിങ്, സെന്‍സസ് ഹാന്‍ഡ് ബുക്കുകള്‍ തുടങ്ങിയവ റഫറന്‍സിന് ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.സറഫുദ്ദീന്‍ അറിയിച്ചു.
English Summery
Industrial statistics campaign
Post a Comment