മലപ്പുറം: യുവതി യുവാക്കള്‍ ഗാന്ധിയന്‍ ആശയങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് പ്രയോജനം ചെയ്യുമെന്ന് ഡോ.എം.ജി.എസ്.നാരായണന്‍ അഭിപ്രായപ്പെട്ടു.
അന്തര്‍ സംസ്ഥാന ഗാന്ധി പീസ് ബസ് യാത്രാസംഘത്തിന് കാലിക്കറ്റ് യൂനിവേസിറ്റി സെമിനാര്‍ കോപ്ലക്‌സില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിലെ സംബന്ധിച്ചുള്ള സെമിനാറുകളിലും ചര്‍ച്ചകളിലും യുവതലമുറയെ കാണാറില്ലായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റമുണ്ടായിട്ടുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ടെന്ന് തോന്നുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് വെളിയില്‍ ഗാന്ധിജിക്കും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അടുത്ത നൂറ്റാണ്ട് ഗാന്ധിജിയുടേതാണെന്ന് പാശ്ചാത്യരായ പല ഭരണകര്‍ത്താക്കളും പറയുന്നതിന്റെ പ്രസക്തിയും ചൂണ്ടികാണിച്ചു.
സ്വീകരണചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ നന്മകള്‍ പടര്‍ന്നു പന്തലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.ആര്‍.സുരേന്ദന്‍ അധ്യക്ഷനായി. ഡോ.എന്‍.രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. വ്യാസന്‍, യു.വി.രാജഗോപാല്‍, നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ.ആര്‍.സുരേന്ദ്രന്‍ സമാഹരിച്ച ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ' ഗാന്ധിജി എഴുത്തുകാരുടെ ദൃഷ്ടിയില്‍' എന്ന സമാഹാരം പ്രൊ.വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
ഡോ.ആര്‍സു, എസ്.രാധ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സംഘം കോഴിക്കോട് ജില്ലയിലേക്ക് തിരിച്ചു.
ഡോ.ആര്‍സു, എസ്.രാധ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സംഘം കോഴിക്കോട് ജില്ലയിലേക്ക് തിരിച്ചു.
English Summery
Gandhian ideas will be beneficial to youth
Post a Comment