വാഴനാര് ഉല്‍പാദക കേന്ദ്രം ആരംഭിച്ചു

മഞ്ചേരി: മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹകരണത്തോടെ കാവനൂര്‍ പഞ്ചായത്തിലെ മാടാരുകുണ്ടില്‍ വാഴനാര് ഉല്‍പാദക കേന്ദ്രം ആരംഭിച്ചു. വാഴനാരിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുത്ത് ഫൈബര്‍ ആക്കി പരിവര്‍ത്തിപ്പിക്കുന്ന കേന്ദ്രമാണിത്. തൊപ്പി, പേഴ്‌സ്, ബാഗ്, ഫ്‌ളവര്‍വേയ്‌സ് തുടങ്ങിയ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഈ ഫൈബര്‍ ഉപയോഗിക്കുന്നു. കളരിക്കല്‍ ഷീജയുടെ നേതൃത്വത്തിലാണ് യൂനിറ്റ് ആരംഭിച്ചത്.

സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി സംരംഭങ്ങളാണ് ജെ.എസ്.എസ്സിനു കീഴില്‍ നടത്തുന്നത്. അച്ചാര്‍യൂണിറ്റ്, റെക്‌സിന്‍ബാഗ് യൂണിറ്റ്, ഫാന്‍സി, സോപ്പ് നിര്‍മാണം തുടങ്ങി നൂറില്‍പരം യൂണിറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.

ജെ.എസ്.എസ് ജില്ല ചെയര്‍മാന്‍ പി.വി അലി മുബാറക് ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസര്‍ മുകുന്ദന്‍, ലുഖ്മാന്‍ അരീക്കോട്, പി.ടി സാജിത, എന്‍.കെ സുകുമാരി, ഇ.എം സജീവന്‍, സി.കെ നൗഷാദ്, ജോളി ജോസഫ് പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post