റാസല്‍ ഖൈമ: വിവാഹദിനത്തിന്റെ മൂന്നാം നാള്‍ ഫോണിലൂടെ ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ അറബ് യുവതി കോടതിയില്‍.
ത്വലാഖ് തന്നെ ഞെട്ടിച്ചെന്നും നഷ്ടപരിഹാരമായി 30,000 ദിര്‍ഹവും ജീവനാംശവും വേണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയില്‍ കേസ് നല്‍കിയത്.
ആദ്യരാത്രി തന്നെ വീട്ടില്‍ തനിച്ചാക്കി വീടുവിട്ട ഭര്‍ത്താവ് ബന്ധുവിന്റെ വീട്ടിലാണ് അന്തിയുറങ്ങിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. അന്ന് വീടുവിട്ട ഭര്‍ത്താവ് പിന്നീട് ഫോണിലൂടെ തന്നെ ത്വലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി കോടതിയില്‍ അറിയിച്ചു. കേസ് ഉടനെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
English Summery
Groom divorces bride 3 days after wedding in Ras Al Khaimah
إرسال تعليق