ദുബായ്: മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന് ഒരു വര്‍ഷം തടവ്. ദുബായ് പോലീസിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്മെന്റിലെ പോലീസുകാരനാണ് ശിക്ഷയ്ക്ക് അര്‍ഹനായത്.
തടവ് ശിക്ഷ കൂടാതെ 2000 ദിര്‍ഹം പിഴയടയ്ക്കാനും 38കാരനായ സ്വദേശി പോലീസുകാരനോട് ന്യായാധിപന്‍ ആവശ്യപ്പെട്ടു. രണ്ട് മരിച്ച വ്യക്തികളില്‍ നിന്നുമാണ് ഇയാള്‍ പണവും മറ്റ് വിലപിടിച്ച വസ്തുക്കളും മോഷ്ടിച്ചത്.
4000 ദിര്‍ഹം, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, വിലപിടിപ്പുള്ള റിസ്റ്റ് വാച്ച്, വെള്ളിയുടെ ചെയിന്‍, എന്നിവ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 2000 ദിര്‍ഹം മറ്റൊരു മൃതദേഹത്തില്‍ നിന്നുമാണ് ഇയാള്‍ മോഷ്ടിച്ചത്. 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ജഡ്ജ് അറിയിച്ചു.
English Summery
Dubai policeman jailed a year for stealing valuables from dead bodies
إرسال تعليق