മലപ്പുറത്ത് അടിയന്തിര പാസ്പോര്‍ട്ട് മേള

മലപ്പുറം: അടിയന്തരമായി പാസ്പോര്‍ട്ട് വേണ്ടവര്‍ക്ക് ഇന്ന് 10 മുതല്‍ രണ്ടുവരെ മൂന്നാംപടിയിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ (പിഎസ്കെ) പാസ്പോര്‍ട്ട് മേള നടത്തുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാസ്പോര്‍ട്ട് മേള നടത്തിയതിന്റെ തുടര്‍ച്ചയായാണിത്. ഡല്‍ഹിയിലും ബാംഗൂരിലും ഇന്നും നാളെയും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പാസ്പോര്‍ട്ട് ഉടന്‍ വേണമെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവരെ ഉദ്ദേശിച്ചാണ് മേള.

അപേക്ഷ നല്‍കിയശേഷം നമ്പര്‍ കിട്ടിയവര്‍ എത്തേണ്ടതില്ല. 'തല്‍കാല്‍ അപേക്ഷയൊഴികെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റെല്ലാ സേവനങ്ങള്‍ക്കും ഇന്ന് അപേക്ഷ നല്‍കാന്‍ സൌകര്യമുണ്ട്. ഈ ഫോം 10 രൂപയ്ക്കു പിഎസ്കെയില്‍നിന്ന് ലഭിക്കും. നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും രേഖകളുടെ ഒറിജിനലും അവയുടെ മൂന്ന് പകര്‍പ്പുകളും കൊണ്ടുവരണം.

അപേക്ഷകര്‍ നേരിട്ടെത്തുകയും വേണം. അപേക്ഷകള്‍ സമര്‍പ്പിച്ചശേഷം നമ്പര്‍ കിട്ടിയവര്‍ മേളയിലേക്ക് എത്തേണ്ടകാര്യമില്ലെന്നു പാസ്പോര്‍ട്ട് ഒഫിസര്‍ കെ. അബ്ദുല്‍ റഷീദ് അറിയിച്ചു. ഇത്തരം അപേക്ഷകള്‍ക്ക് അതത് ദിവസങ്ങളില്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

English Summery
Emergency passport meet at Malappuram 

1 Comments

  1. എന്തും അപ് ലോഡു ചെയ്യുന്നതിന് മുന്‍പ്‌ ഒന്ന് വായിച്ചു നോക്കാനും മംഗ്ലീഷ് അടക്കമുള്ള തെറ്റുകള്‍ തിരുത്താനും സന്മനസ്സു കാണിക്ക്. അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ മടുപ്പും വെറുപ്പും വരും.

    ReplyDelete

Post a Comment

Previous Post Next Post