മലപ്പുറം: അന്താരാഷ്ട്ര ദുരന്ത നിവാരണ ശില്‍പ്പശാലയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു.
സമ്മാനാര്‍ഹമായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ 30 ന് രാവിലെ 10 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരുടെ വിവരം താഴെ കൊടുക്കുന്നു.
എല്‍.കെ.ജി.വിഭാഗം : ഷഫിന്‍ അഷ്ഫാന്‍, ദാലിവത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഒതുക്കുങ്ങല്‍, മുര്‍ഷിദ്, ഹിറ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അങ്ങാടിപ്പുറം, അന്‍സി ബഷീര്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍, മഞ്ചേരി യു.കെ.ജി. വിഭാഗം : കെ.വി.മുഹമ്മദ് സനില്‍, വിജയമാത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൊന്നാനി, എം.കെ.മാന്യാദാസ്, ഇരുവേറ്റി പബ്ലിക് സ്‌കൂള്‍, കെ.എസ്.മാളവിക ശിവാനി, എം.എസ്.പി.ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍
എല്‍.പി.വിഭാഗം : കെ.കെ.റന, ഗാര്‍ഡന്‍വാലി എച്ച.എസ്.എസ്. കുറ്റിപ്പാല, നവ്യാദാസ്, വി.എ.യു.പി.എസ്. കാവന്നൂര്‍, കെ.കെ.അജിത്, ജി.എല്‍.പി.എസ്. കാലിക്കറ്റ് യൂനിവേസിറ്റി യു.പി.വിഭാഗം : സൗരവ് സുബ്രഹ്മണ്യന്‍, എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റ്റി.റ്റി.വിജയ്, ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. മലപ്പുറം, മിഥുന്‍ ചന്ദ്രന്‍, സേക്രട്ട് ഹാര്‍ട് പുതുപ്പറമ്പ്,
ഹൈസ്‌കൂള്‍ വിഭാഗം : എം.അര്‍ജുന്‍, എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി., കെ.കീര്‍ത്തന, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. മഞ്ചേരി, കെ.പി.അജയ്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരുമ്പുഴി
ഹയര്‍സെക്കന്‍ഡറി : വി.എ.രാഹുല്‍ദാസ്, എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി, പ്രേം ജ്യോതിസ്, ജി.ആര്‍.എച്ച്.എസ്. കോട്ടക്കല്‍, വിഷ്ണു പ്രിയ, ഗവ. എച്ച്.എസ്.എസ്.പാങ്ങ്.
إرسال تعليق