മലപ്പുറം: പൊതു പരീക്ഷാകമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെട്ട എസ്.എസ്.എല്‍.സി-മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ലഘൂകരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭിക്കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 'സ്‌പെഷന്‍ അദാലത്ത് ഫോര്‍ പരീക്ഷാഭവന്‍' നടത്തുന്നു. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 ന് രാവിലെ 10 ന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കും.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സീമിയ, പരീക്ഷാഭവന്‍ ജോ.കമ്മീഷണര്‍ വൈ.തങ്കച്ചന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ് വി.ജോണ്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, ജനന സ്ഥലം, മാര്‍ക്ക്, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രശീതി നല്‍കി പരമാവധി 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. തിരുത്തലിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഖേന നല്‍കണം. അപേക്ഷാ ഫോം സലൃമഹമുമൃലലസവെമയവമ്മി.ശി ല്‍ ലഭിക്കും.

إرسال تعليق