വിസ തട്ടിപ്പ് : അന്വേഷണത്തിന് കോടതി ഉത്തരവ്

മഞ്ചേരി: സഊദിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. മുട്ടിപ്പാലം വലിയകത്ത് അഹമ്മദിന്റെ മകന്‍ അബ്ദുര്‍റസാഖ് (52) ആണ് ഇരുമ്പുഴി സ്വദേശി മേച്ചേരി അലവിക്കെതിരെ പരാതി നല്‍കിയത്. 2011 മേയ് ഒന്നിന് പരാതിക്കാരന്റെ മകന് വിസ വാഗ്ദാനം ചെയ്ത് പാസ്‌പോര്‍ട്ടും ഒന്നര ലക്ഷം രൂപയും ആവശ്യപ്പെട്ടു. പിറ്റേന്ന് വീട്ടിലെത്തിയ പ്രതി 50000 രൂപയും ഏഴ് കോപ്പി ഫോട്ടോയും കൈപ്പറ്റിയെങ്കിലും വിസയോ പാസ്‌പോര്‍ട്ടോ നല്‍കിയില്ല. തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി അന്വേഷിച്ചതില്‍ ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പരാതിയില്‍ പറയുന്നു. പ്രതിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പണമോ വിസയോ നല്‍കാന്‍ തയ്യാറാവാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

English Summery
Court ordered to probe visa fraud case

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post