മുളയിലെ സംഗീതം തേടി കല്യാണിപ്പാറയില്‍ ബെല്‍ജിയം സ്വദേശി

ല്യാണിപ്പാറ: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുള എന്ന സസ്യത്തില്‍ നിന്നും സാധ്യമാവു സംഗീതത്തിനെ അന്വേഷിച്ചിറങ്ങിയ വിദേശി കല്യാണിപ്പാറ ഞെരളത്ത് കലാശ്രമത്തിലെത്തി. ബെല്‍ജിയം സ്വദേശി ജോനാസ് ബെലന്‍ ആണ് ഞായറാഴ്ച കലാശ്രമത്തിലെത്തിയത്.
പ്രകൃതി സ്വയമേവ പുറപ്പെടുവിയ്ക്കു കാറ്റിന്റെ സംഗീതം മാത്രമല്ല, മുളന്തണ്ടുകളില്‍ തട്ടിയുണ്ടാക്കാവു താള വിസ്മയങ്ങളും കേരളത്തില്‍ വളരെ വിരളമായി നിലകൊള്ളുുണ്ട് എ ഞെരളത്ത് ഹരിഗോവിന്ദന്റെ അറിയിപ്പിനെത്തുടര്‍ാണ് ജോനാസ് എത്തിച്ചേര്‍ത്. കേരളത്തെ പ്രതിനിധീകരിച്ച് ആദ്യമായി ജപ്പാനില്‍ ബാംബൂ മ്യൂസിക് ഫെസ്റ്റില്‍ പങ്കെടുത്ത സംഘത്തെയാണ് ജോനാസിനുവേണ്ടി കലാശ്രമത്തില്‍ ഒരുക്കിയത്.
ഞെരളത്ത് ഹരിഗോവിന്ദന്‍ തയൊണ് ഈ സംഘത്തിനായി മുളയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരുത്. ആറങ്ങോട്ടുകര വയലി നാടന്‍കലാ ഗവേഷണ സംഘം മേധാവി വിനോദ് നമ്പ്യാര്‍ നേതൃത്വം നല്‍കു സംഘത്തില്‍ ലോങ്ങ് ബാംബൂ ഡ്രമ്മില്‍ പ്രദീപ്, ഓടക്കുഴലില്‍ വിനോദ്, കൃഷ്ണദാസ്, കിലുക്കുതാളത്തില്‍ കുട്ടന്‍, ബെയ്‌സ് ബാംബുവില്‍ രാജേഷ്, മഴമൂളിയില്‍ സനോജ്, ശശി, ലെതര്‍ ലോങ്ങ് ഡ്രമ്മില്‍ മനോഹരന്‍, ഷോട്ട'് ബാംബൂ ഡ്രമ്മില്‍ ഉല്ലാസ് എീ കലാകാരന്‍മാരാണ് അണിനിരത്.
വൈകുന്നേരം വരെ നീണ്ട മുളസംഗീതത്തിലെ പുതിയ രചനകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിഷ്ഠ, ബോസ്റ്റ കളാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ രാധിക എിവരും എത്തിയിരുന്നു. മായ നെച്ചിക്കാട്ടില്‍, വടക്കുംവാതുക്കല്‍ ഉണ്ണി, ആറങ്ങോടന്‍ ഹംസത്തലി, എന്നിവര്‍ നേതൃത്വം നല്‍കി.

English Summery
Belgium natives reached in Kalyanipara

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post