മലപ്പുറം: കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടപ്പിലാക്കുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പരിശീലനം ലഭിച്ച കടല്‍ സുരക്ഷാ സേനാംഗങ്ങളില്‍ നിന്ന് ജൂണ്‍ 12 വരെ അപേക്ഷ സ്വീകരിക്കും. താത്പര്യമുള്ളവര്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. കടല്‍ സുരക്ഷാ സേനാംഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.
കടല്‍ സുരക്ഷാ സേനയില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം
mvarthasubeditor
0
إرسال تعليق