മഞ്ചേരി: ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭചിദ്രം നടത്തുകയും ചെയ്തുവെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.
വഴിക്കടവ് വേരേങ്ങല്‍ അബ്ദുള്ളയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2010 ജൂലൈ 10ന് ബലാല്‍സംഗത്തിനു വിധേയയായ വഴിക്കടവ് വള്ളിക്കാട് താമസിക്കുന്ന 24 കാരി ഗര്‍ഭിണിയാകുകയായിരുന്നു.
തുടര്‍ന്ന് വിവാഹം കഴിക്കാമെന്നു പറഞ്ഞ പ്രതി ചികിത്സക്കെന്നു തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ഗര്‍ഭചിദ്രം നടത്തിയെന്നാണ് പരാതി.
English Summery
Court reject bail on abortion case
إرسال تعليق