യൂത്ത് ക്ലബ്ബുകളുടെ വെബ്‌സൈറ്റ്: വിവരം നല്‍കണം

മലപ്പുറം: നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളുടെ വെബ്‌സൈറ്റ് പുതുക്കുന്നതിനായി വിവരശേഖരണം നടത്തുന്നു. സംഘടനയുടെ പേര്, ഭാരവാഹികളുടെയും അംഗങ്ങളുടെയും വിശദാംശങ്ങള്‍, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തന മേഖലകള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍ അടങ്ങിയ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യൂത്ത് ക്ലബുകള്‍ക്ക് നല്‍കുന്ന പദ്ധതികള്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. വിവര ശേഖരണത്തിനുള്ള പ്രത്രേ്യക ഫോം എന്‍.വൈ.കെ ഓഫീസിലോ dyc.malappuram@gmail.comലോ ലഭിക്കും. യൂത്ത് ക്ലബ്ബുകള്‍ ജൂണ്‍ 11 നകം വിവരങ്ങള്‍ നല്‍കണം. ഫോണ്‍ 0483 2734848.

English Summery
Youth club websites 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم