മഞ്ചേരി: കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാത്ത പക്ഷം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്വകാര്യ ബസ്സുകളില്‍ യാത്രാ സൗജന്യം അനുവദിക്കില്ലെന്ന് മലപ്പുറം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കൊടക്കാടന്‍ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ, റഫീഖ് കുരിക്കള്‍, എ പി അബ്ദുള്‍ സലാം, കെ പി അബ്ദുര്‍റഹിമാന്‍, എന്‍ അബ്ദുള്‍ റസാഖ് പ്രസംഗിച്ചു
English Summery
Will stop concession in private bus, says owners.
إرسال تعليق