ജനവിധി ലീഗ് ധിക്കാരത്തിനേറ്റ തിരിച്ചടി: ഐ.എന്‍.എല്‍


തിരൂരങ്ങാടി: ബസ്റ്റാന്റ് സ്ഥലമെടുപ്പ് ഉള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങളില്‍ ജനാഭിലാഷത്തിന് വിരുദ്ധമായ നിലപാടുമായി മുന്നോട്ട് പോയ ലീഗിന്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് ഐ എന്‍ എല്‍ പഞ്ചായത്ത് കമ്മിറ്റി. തിരൂരങ്ങാടി പഞ്ചായത്തിലെ ഉപ തിരെഞ്ഞെടുപ്പ് ഫലം ജനവിധി മാനിച്ച് വിവേകത്തോടെ തീരുമാനമെടുക്കാനും വിവാദ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോകാനും ലീഗ് ഭരണസമിതി തയ്യാറാകണം. യോഗത്തില്‍ ഐ സി പി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെസി മന്‍സൂര്‍, കരീം, പി ആപ്പ, നൗഫല്‍ തടത്തില്‍, കാരാടന്‍ മുഹമ്മദലിഹാജി, സി പി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു.

English Summery
Election result, a slap to League, says INL

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم