കോഴിക്കോട്: ബൈക്കിന് പിന്നില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. നേതാജി നഗര്‍ കോളനിയിലെ ഗോപകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണ (10), ഗോപകുമാറിന്റെ ഭാര്യസഹോദരി കുന്നമംഗലം സ്വദേശി ബീന മുരളീയുടെ മകന്‍ ആദര്‍ശ് (7) എന്നിവരാണ് മരിച്ചത്. തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിടിച്ച സ്കോര്‍പിയോ കാര്‍ നിറുത്താതെ ഓടിച്ച് പോയി. ഈ വാഹനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. സ്കോര്‍പിയോ കാറിന്റെ റിയര്‍ വ്യൂ മിററിന്റെ അവശിഷ്ടങ്ങള്‍ തെളിവായി സ്വീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
English Summery
Two children killed in accident.
English Summery
Two children killed in accident.
إرسال تعليق