പൊന്നാനിയില്‍ 43 ലോഡ്‌ റേഷനരി പിടികൂടി

മലപ്പുറം: പൊന്നാനിയില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച 43 ലോഡ്‌ റേഷനരി സ്വകാര്യ വ്യക്‌തികളുടെ വീടുകളില്‍നിന്ന്‌ പൊലീസ്‌ പിടികൂടി. പൊന്നാനി ടിബി ഹോസ്‌പിറ്റലിന്‌ സമീപത്തുള്ള കെകെ ഹൗസില്‍ സഹോദരങ്ങളായ കമറുദ്ദീന്‍, ഹംസ എന്നിവരുടെ വീട്ടില്‍നിന്ന്‌ 40 ലോഡ്‌ അരിയും ഇവര്‍ക്ക്‌ അരി എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച പൊന്നാനി ജിം റോഡില്‍ കാളിയത്ത്‌ അസീസിന്റെ വീട്ടില്‍നിന്ന്‌ മൂന്ന്‌ ചാക്ക്‌ അരിയും പൊലീസ്‌ പിടികൂടി. 
ഹംസയെയും കമറുദ്ദീനെയും പൊലീസ്‌ അറസ്‌റ്റുചെയ്‌തു. മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന കാളിയത്ത്‌ അസീസ്‌ ഒളിവിലാണ്‌. രഹസ്യവിവരത്തെതുടര്‍ന്ന്‌ പൊന്നാനി എസ്‌ഐ ടി മനോഹരന്റെ നേതൃത്വത്തിലാണ്‌ റെയ്‌ഡും അറസ്‌റ്റും നടത്തിയത്‌. 
കരിഞ്ചന്തയില്‍ റേഷനരി വില്‍ക്കാന്‍ ശ്രമിക്കുന്ന റാക്കറ്റ്‌ തന്നെ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഉടന്‍തന്നെ വലയിലാവുമെന്നും എസ്‌ഐ ടി മനോഹരന്‍ പറഞ്ഞു.
Keywords:Malappuram,Ponnani,Take ration, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post