പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് ആര്‍.റ്റി.ഒ ഓഫീസില്‍നിന്ന്

മലപ്പുറം: സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ കാര്‍ഡ് ആര്‍.റ്റി.ഒ ഓഫീസില്‍നിന്ന് തന്നെ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത്. കെ.എസ്.ആര്‍.റ്റി.സി. ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ചമ്രവട്ടം പാലത്തിലൂടെ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.റ്റി.സി. ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും.അവധി ദിവസങ്ങളിലെ കണ്‍സഷന്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കും. പെരിന്തല്‍മണ്ണയിലെ ചില സ്റ്റോപ്പുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തും.

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാരെക്കുറിച്ച് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള യുനിവേസിറ്റികളുടെ സ്റ്റഡിസെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികളും, ബസുടമകളും, ബസ് ജീവനക്കാരും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം. എന്‍.കെ.ആന്റണി, തിരൂര്‍ ആര്‍.ഡി.ഒ. കെ.ഗോപാലന്‍, ആര്‍.റ്റി.ഒ. പി.ടി.എല്‍ദോ, ബസ് ഉടമസ്ഥ സംഘം പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

English Summery
Students concession card will be from RTO office

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم