മഞ്ചേരി: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു. കാരക്കുന്ന് പുലത്ത് കാഞ്ഞിരംപോക്കില്‍ അയമുവിന്റെ മകന്‍ ഷബീബ് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആനക്കയത്തു വെച്ചായിരുന്നു അപകടം. പ്ലസ് ടു പരീക്ഷ പാസ്സായ ഷബീബ് ഉപരിപഠനത്തിന്നായി പെരിന്തല്‍മണ്ണ പോളി ടെക്‌നിക്കല്‍ കോളേജില്‍ അപേക്ഷ നല്‍കി തിരിച്ചു വരികയായിരുന്നു. സുഹൃത്തിന്റെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യവെ ആകസ്മികമായി എതിരെ വന്ന വാഹനം കണ്ട് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഷബീബ് റോഡില്‍ തെറിച്ചു വീണു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മാതാവ്: ഷാഹിദ, സഹോദരങ്ങള്‍: അനൂഫ് മുഹമ്മദ്, ഹൈഫ മുഹമ്മദ്.
Keywords: Accident, Obituary, Manjeri, Malappuram, കേരള,
إرسال تعليق