ചമ്രവട്ടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി

മലപ്പുറം: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ഗതാഗത യോഗ്യമായതിനെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ വികസന സമ്തി യോഗം തീരുമാനിച്ചു. ജില്ലാ കലകടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരും ജില്ലയിലെ മന്ത്രിമാരുടെ പ്രതിനിധികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഗതാഗതത്തിന് സൗകര്യമുണ്ടാക്കുന്ന വിധം റോഡരികിലെ കടകളും മറ്റ് അനധികൃത നിര്‍മിതികളും ഒഴിപ്പിക്കാന്‍ റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡിനിരുവശവും സ്ഥാപിച്ച ഗതാഗത തടസ്സമുണ്ടാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
മലപ്പുറം മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുകയും അനുബന്ധ ഉപകരണങ്ങള്‍ ലഭിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നും പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി 5.75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തുക.
പൊന്നാനി നഗരസഭ കുടിവെള്ള പദ്ധതിയില്‍ മാറാഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി 30 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് ജല ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. വണ്ടൂര്‍ സി.എച്ച്.സിയില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഡി.എം.ഒ ഡോ.സക്കീന അറിയിച്ചു.
വാട്ടര്‍ അതോറിറ്റി, ജലസേചനം തുടങ്ങിയ വകുപ്പുകള്‍ നബാര്‍ഡിന്റെ സ്‌കീമിലുള്‍പ്പെടുത്തി അനുവദിക്കേണ്ട പദ്ധതി നിര്‍ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.മലപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍-തിരൂര്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നൂറാടിപാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.
കോട്ടപ്പടിയിലെ മാവേലി സ്റ്റോറിന് സ്റ്റേഡിയം ബില്‍ഡിങില്‍ സ്ഥലം അനുവദിക്കാനും. മേല്‍മുറിയിലും, വള്ളുവമ്പ്രത്തും മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി.
ബി.എം.റഗുലേറ്റര്‍ ബ്രിജിനോടനുബന്ധിച്ച ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അനുബന്ധ റോഡുകളുടെ നവീകരണത്തിനുമായി പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി. റോഡിലേക്ക് വളര്‍ന്ന് ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന സാമൂഹിക വനവത്കരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കി.
എം.എല്‍.എമാരായ പി.ഉബൈദുള്ള,ടി.എ.അഹമ്മദ് കബീര്‍, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി എ.കെ. മുഹമ്മദ്മുസ്തഫ,വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ പ്രതിനിധി കെ.കെ.നഹ. ടൂറിസം - പിന്നാക്ക വകുപ്പു മന്ത്രി എ.പി.അനില്‍കുമാറിന്റെ പ്രതിനിധി കെ.സി.കുഞ്ഞുമുഹമ്മദ്, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷറഫ് കോക്കൂര്‍, എം.ഐ.ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ്, എ.ഡി.എം.എന്ഡ.കെ.ആന്റണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ശശിധരന്‍,ജില്ലാ തല ഉദ്യോഗസ്ഥര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

English Summery
Steps to avoid traffic jam in Chamravattom

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post