മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിന്നേഴ്‌സ് മീറ്റ്-12 ഇന്ന് മൂന്ന് മണിക്ക് കൊണ്ടോട്ടിയില്‍ എന്‍.എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യത്ഥി ആയിരിന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 111 ാം റാങ്ക് നേടിയ സൗത്ത് തൃപ്പനച്ചി യൂണിറ്റ് സെക്രട്ടറി മുഫീദിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, സി.ബി.എസ്.ഇ 10,12 ക്ലാസുകളില്‍ മുഴുവന്‍ എ പ്ലസും എ വണ്‍ നേടിയ വിദ്യാര്‍ത്ഥികളും നെറ്റ്, ജെ ആര്‍ എഫ്, പി.എച്ച്.ഡി, എം.ബി.ബി.എസ് , യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയ വരുമാണ് വിന്നേഴ്‌സ് മീറ്റില്‍ പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സലീം പുതിയറക്കല്‍, ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക്, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദു റഹ്മാന്‍, എം.പി സുബൈര്‍ അഹ്‌സനി, മുഫീദ് എകെ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സികെ ശക്കീര്‍ സ്വാഗതവും സികെഎം ഫാറൂഖ് നന്ദിയും പറഞ്ഞു.
English Summery
SSF winners meet
إرسال تعليق