കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കൈയ്യേറ്റഭൂമികള്‍ തിരിച്ച് പിടിക്കുക: എം.എസ്.എഫ്

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി കൈയ്യേറിയ വിവിധ സി.പി.എം അനുകൂല സ്ഥാപനങ്ങളില്‍ നിന്നും മറ്റും സര്‍വ്വകലാശാല ഭൂമി തിരിച്ച് പിടിക്കണമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. റബ്‌കോ, ഇന്ത്യന്‍ കോഫി ഹൗസ്, രചന നഴ്‌സറി, ആര്‍ട്ടേഷ്യ നഴ്‌സറി, ഇ.എം. എസ് ചെയര്‍ എന്നിവ കൈയ്യേറിയ ഏക്കറ് കണക്കിന് ഭൂമിയും ഇ.എം.എസ് ചെയര്‍ വ്യജ സര്‍ട്ടിഫിക്കറ്റ് നല്‍കി കൊണ്ട് നടത്തുന്ന കോഴ്‌സുകളും ഗാന്ധി ചെയര്‍ യു.ജി.സി നിയമവിരുദ്ധമായി നടത്തുന്ന മറ്റു സര്‍വ്വകലാശാല കേഴ്‌സുകളും റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എം.എസ് .എഫ് ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി..
മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ 9 ദിവസങ്ങളിലായി വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എസ്.എഫ് നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് പിന്തുണ നല്‍കി കൊണ്ട് ജില്ലാ എം.എസ്. എഫിന്റെ നേതൃത്വത്തില്‍ വരുന്ന 28 ന് തിങ്കളാഴ്ച 3 മണിക്ക് സര്‍വ്വകലാശാല പരിസരത്ത് വിദ്യാര്‍ത്ഥി റാലി നടത്തും.
പ്രസിഡന്റ് എന്‍.എ കരീം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം ശാഫി, യൂസഫ് വല്ലഞ്ചിറ,വി.പി അഹമ്മദ് സഹീര്‍, പി.പി ഫൈസല്‍, ഹാരിസ് .ടി.പി, മന്‍സൂര്‍ പെരിമ്പലം, നിസാജ് എടപ്പറ്റ, വി.കെ.എ ജലീല്‍, കെ.എ ബക്കര്‍, ജുനൈദ് പാമ്പലത്ത് എന്നിവര്‍ സംസാരിച്ചു.

English Summery
Retain land of Calicutt University

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم