രണ്ടാം അര്‍ധവര്‍ഷ സോഷല്‍ ഓഡിറ്റ് പൂര്‍ത്തീക്കരിക്കണം: കലക്ടര്‍

മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2011-12 രണ്ടാം അര്‍ദ്ധവര്‍ഷത്തെ സോഷല്‍ ഓഡിറ്റ് മെയ് 31 നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സോഷല്‍ഓഡിറ്റ് ഗ്രാമസഭകളുടെ തീയതി അതത് ഗ്രാമ പഞ്ചായത്തുകള്‍ തീരുമാനിച്ച് പ്രചാരം നല്‍കണം. 2011 ഒക്‌ടോബര്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ എല്ലാ പ്രവൃത്തികളുടെയും രേഖകള്‍ സോഷല്‍ ഓഡിറ്റിന് ഹാജരാക്കണം. വിവരാവകാശനിയമപ്രകാരം നല്‍കേണ്ട രേഖകളും സോഷല്‍ ഓഡിറ്റ് വേളയില്‍ പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി നല്‍കണം. സോഷല്‍ ഓഡിറ്റില്‍ പങ്കെടുത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിലും പരാതികള്‍ക്ക് ഇടനല്‍കാത്ത വിധത്തിലും സുതാര്യമായി നടപ്പാക്കുന്നതിന് തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സോഷല്‍ ഓഡിറ്റ് സംബന്ധിച്ചോ സ്‌കീം സംബന്ധിച്ചോ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 18004254976 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.

Keywords: Social audit,  Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم