മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക (ഒ.ബി.സി)- മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ ആവശ്യത്തിന് വായ്പ നല്‍കും. ഓട്ടോറിക്ഷാ വാങ്ങുന്നതിന് 1.5 ലക്ഷം രൂപയും ചെറുകിട സംരഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും ഒരു ലക്ഷം രൂപയുമാണ് നല്‍കുക. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരാവണം. പലിശ നിരക്ക് ആറ് ശതമാനം. വായ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 55,000 രൂപയില്‍ താഴെയുമാവണം. ഓയ്പ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.
അപേക്ഷാ ഫോമും വിശദ വിവരവും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് മൂന്ന്‌വരെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഫോണ്‍ 2734114
അപേക്ഷാ ഫോമും വിശദ വിവരവും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് മൂന്ന്‌വരെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഫോണ്‍ 2734114
Keywords: Malappuram, OBC, Minority, Self employment loan for OBC
إرسال تعليق