മലപ്പുറം: ജില്ലയിലെ നാലു റോഡുകളുടെ നവീകരണത്തിന് 14 ലക്ഷവും റോഡിനോടനുബന്ധിച്ചുള്ള നാല് നടപ്പാതകള്‍ക്കായി 14 ലക്ഷവും ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
നിലമ്പൂര്‍ ബ്ലോക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കൊന്നമണ്ണ - കൂട്ടപ്പടി റോഡിന് രണ്ട് ലക്ഷവും പൂക്കോട്ടുമണ്ണ - പത്രിപ്പാടം റോഡിന് രണ്ടു ലക്ഷവും വഴിക്കടവ് ഗ്രാമപഞ്ചായത്ത് പുന്നാക്കല്‍ വെള്ളക്കാട്ട് റോഡിന് അഞ്ചു ലക്ഷവും വണ്ടൂര്‍ ബ്ലോക്ക് തൃക്കലങ്ങോട് പള്ളിപ്പടി-അയ്യംകോട് റോഡിന് അഞ്ചുലക്ഷവും അനുവദിച്ചു.
അരീക്കോട് ബ്ലോക്ക് അരീക്കോട് ഗ്രാമപഞ്ചായത്ത് വട്ടക്കട്ടം മഞ്ഞാലിപ്പറമ്പ് നടപ്പാതയോടുകൂടിയ റോഡിന് അഞ്ചു ലക്ഷവും ചെത്തുവഴിപ്പുറം-അംഗന്‍വാടി നടപ്പാതയോടുകൂടിയ റോഡിന് അഞ്ചു ലക്ഷവും മങ്കട ബ്ലോക്ക് കുറുവ ഗ്രാമ പഞ്ചായത്ത് പടപ്പറമ്പ്-തടപ്പറമ്പ് നടപ്പാതയോടുകൂടിയ റോഡിന് രണ്ടു ലക്ഷവും തോട്ടക്കര - പിലാക്കല്‍ നടപ്പാതക്ക് രണ്ടു ലക്ഷവും രൂപ അനുവദിതച്ചതായി കലക്ടര്‍ അറിയിച്ചു.

Keywords: Road, Malappuram, കേരള, Road-reconstruction
إرسال تعليق