റിയാദ്: സൗദി അറേബ്യയില്‍ 2013 ഏപ്രില്‍ മുതല്‍ വിദേശ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ 14 വിദേശ വിമാനക്കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത, സര്‍വീസ് എക്സ്പീരിയന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും ലൈസന്‍സ് അനുവദിക്കുക. സൗദി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സേവനം മെച്ചപ്പെടുത്തുക, ആവശ്യമായ സര്‍വീസുകള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണു സര്‍ക്കാര്‍ നടപടി. സൗദി എയര്‍ലൈന്‍സും നാസ് എയറും മാത്രമാണ് സൗദിയില്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.
Keywords: Riyadh, Saudi Arabia, Gulf, അറബി നാടുകള്‍,
إرسال تعليق