തിരൂര്‍: നിരവധി കവര്‍ച്ചകളിലെ പ്രതിയായ വിവാഹവീരന്‍ തിരൂര്‍ പോലീസിന്റെ പിടിയിലായി. ഫോര്‍ട്ട് കൊച്ചി ചെള്ളായികടവ് മാര്‍ക്കറ്റ് എടായിപറമ്പില്‍ റിയാസ്(36)ആണ് തിരൂരില്‍ അറസ്റ്റിലായത്.ഇയാളുടെ പേരില്‍ ആലുവ, മുളന്തല, വളാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. നിലമ്പൂര്‍, കാളാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ വിവാഹം കഴിച്ചതായി എസ് ഐ പറഞ്ഞു. നിലമ്പൂരിലെ സ്ത്രീയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്ന് വിവാഹിതനായ ഇയാള്‍ ആറ് പവന്‍ സ്വര്‍ണ്ണവും 50000 രൂപയുമായി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആലുവ, മുളന്തല എന്നിവിടങ്ങളില്‍ ക്ഷേത്രക്കവര്‍ച്ചാകേസുകളിലും വളാഞ്ചേരിയില്‍ പിടിച്ച്പറിക്കേസും തൃപ്പൂണിത്തുറയില്‍ ഭവനഭേദനക്കേസുമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. തിരൂരിലെ ജ്വല്ലറിപ്പരിസരത്ത് നിന്ന് പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി.
വിവാഹവീരനായ കവര്‍ച്ചാക്കേസ് പ്രതി പിടിയില്‍
mvarthasubeditor
0
إرسال تعليق