തിരൂരങ്ങാടി: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയല്‍വാസം രണ്ട് വര്‍ഷം തികയുന്ന വേളയില്‍ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളും മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും നിസംഗത വെടിയാത്തത് അപലപനീയമാണെന്ന് പൂന്തുറ സിറാജ് പറഞ്ഞു. രണ്ട് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. ടി പി വധവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ഇടതുമുന്നണിയുടെ തകര്‍ച്ചയിലേക്ക് വഴി തെളിയിക്കുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി നടത്തുന്ന കത്തയക്കല്‍ പരിപാടിയുടെ മേഖല പ്രകടനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ചെമ്മാട് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.
English Summery
Poomthura Siraj turned against medias
English Summery
Poomthura Siraj turned against medias
إرسال تعليق