തീവ്രവാദത്തിന് പരിഹാരം ആത്മീയത: മുഫ്തി ഹാഫിള് മുഹമ്മദ് അശ്‌റഫ്

 മലപ്പുറം: ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരതക്കും തീവ്രവാദത്തിനും പരിഹാരം ആത്മീയത മാത്രമാണെന്നാണെന്നും ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആത്മീയത ഇത്തരം നീച പ്രവര്‍ത്തനങ്ങളെ വിപാടനം ചെയ്യുന്നതാണെന്നും അഹമ്മദാബാദ് മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ മുഫ്തി ഹാഫിള് മുഹമ്മദ് അശ്‌റഫ് പ്രസ്താവിച്ചു. സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമില്‍ നിര്‍ബന്ധ മതപരിവര്‍ത്തനമില്ല, ബലപ്രയോഗം കൊണ്ടോ സമ്പത്ത് കൊണ്ടോ ഇതര മതസ്ഥരെ ആശയം അടിച്ചേല്‍പിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയല്ല. യുവസമൂഹത്തെ നേരായ പാതയിലേക്ക് നയിക്കാന്‍ ഇത്തരം ആത്മീയ സദസ്സുകള്‍ അത്യാവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഈയിടെ അന്തരിച്ച സമസ്ത നേതാവ് പി.പി. മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. പ്രോഗ്രാമിന് എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ക്ക് അന്നദാന വിതരണം നടത്തി. ശൈഖ് നിസാര്‍ അഹ്മദ്, ഗുജറാത്ത്., ഡോ. അമീറുല്‍ ഹഖ് അന്‍സാരി, എഞ്ചിനീയര്‍ മുഹമ്മദ് നദീം ശൈഖ്, മുഹമ്മദ് ഭായി അഹമ്മദാബാദ് എന്നിവര്‍ പ്രസംഗിച്ചു. മഅ്ദിന്‍ ക്യാമ്പസില്‍ ആരംഭിക്കുന്ന ടെക്‌നോറിയം പദ്ധതിയുടെ ശിലാസ്ഥാപന സി.ഡി പ്രകാശനം ഹിദായത്തുള്ള സാഹിബ്, ചെന്നൈ നിര്‍വഹിച്ചു.
സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് ഫള്ല്‍ ജമലുല്ലൈലി, ഹിദായത്തുള്ള സാഹിബ് ചെന്നൈ, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.

Keywords: Ma'din, Malappuram, Swalath NAgar, കേരള, Mufthi Hafiz Muhammed Ashraf

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post