പോഷകാഹാര ദിന ശാക്തീകരണം: 27 ന് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും

മലപ്പുറം: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ പോഷകാഹാര ദിന ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം മെയ് 27 ന് രാവിലെ ഒമ്പതിന് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സംസ്‌കാരിക നിലയത്തില്‍ ഗ്രാമവികസന -ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. എം.ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഭക്ഷ്യ പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജിയും ബ്ലോഗ് സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കദീജയും കീഴാറ്റൂര്‍ ഗ്രാമപഞ്ചാത്ത് അരോഗ്യ വാര്‍ത്ത പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ജിഷയും നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഏകദിന ശില്‍പശാല, നാടന്‍ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം, ചര്‍ച്ചാക്ലാസുകളും സംവാദങ്ങളും രാവിലെ 10 ന് 'ഗ്രാമീണാരോഗ്യം തദ്ദേശീയ ഭക്ഷണരീതികളിലൂടെ' എന്ന സെമിനാറും നടക്കും. ഡയറ്റീഷന്‍ എം.ലിജി മാത്യു മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
സമൂഹത്തില്‍ വിര്‍ധിച്ചുവരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രാചീന ഭക്ഷണ വിഭവങ്ങള്‍ക്കുള്ള പങ്ക് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم