തിരൂര്‍: ഒന്നരകിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. വെട്ടം സ്വദേശി കോയപ്പയില്‍ അബ്ദുര്‍റഹിമാന്‍(48) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വെട്ടം ഇല്ലത്തപ്പടി ബസ് സ്റ്റോപ്പില്‍ വെച്ച് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തിപ്രദേശമായ ചിന്താപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം. കുറ്റിപ്പുറം, പട്ടാമ്പി, കോട്ടക്കല്‍, താനൂര്‍ തുടങ്ങിയവിടങ്ങളിലെ ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നയാളാണ് അബ്ദുര്‍റഹിമാന്‍. കോട്ടക്കല്‍-ചങ്കുവെട്ടി കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ്‌ലോബി പ്രവര്‍ത്തിക്കുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍കഞ്ചാവ് വേട്ട നടക്കാറുണ്ടെങ്കിലും സംഘത്തിനുപിന്നിലെ വന്‍തോക്കുകളെ തേടിപ്പോകാന്‍ പോലീസിന് മടിയാണ്. അതിനാല്‍ താഴെക്കിടയിലുള്ള വിതരണക്കാരും ചില്ലറവില്‍പനക്കാരും മാത്രമേ പോലീസിന്റെ പിടിയില്‍ പെടാറുള്ളൂ. സംഘത്തിന്റെ വേരുകള്‍ തേടിപോകാന്‍ തയ്യാറാവാത്തതിനാല്‍ ഇവക്ക് പിന്നിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്.
Keywords: Tirur, Arrest, കേരള, Malappuram,
Post a Comment