പൈലറ്റ് സമരം; കരിപ്പൂരില്‍ ഇന്നലെയും സര്‍വീസുകള്‍ മുടങ്ങി

കൊണ്ടോട്ടി: പൈലറ്റ് സമരം കൊഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെയും അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചു. എയിര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമാം, ദുബൈ വിമാനങ്ങള്‍ റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കിയതോടെ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബഹളവും സംഘര്‍ഷവും പോകേണ്ടവരും വിസ കാലാവധി കഴിയാറായവരും യാത്രക്കാരിലുണ്ടായിരുന്നു. പകരം സംവിധാനം കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം. മറ്റ് വിമാനങ്ങളില്‍ യാത്രയാക്കിയോ കൊച്ചിയിലെത്തിച്ച മറ്റ് രാഷ്ട്രങ്ങളുടെ വിമാനത്തില്‍ യാത്രാ സൗകര്യം ഇവര്‍ക്കായി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അധികൃതര്‍ക്ക് പരിഹാരം കാണാനായില്ല. ഇന്ന് ഏതു വിധേനയും യാത്ര പുറപ്പെടാന്‍ സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.
ഗള്‍ഫ് സെക്ടറില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്. നാട്ടിലേക്ക് പുറപ്പെടാന്‍ എയര്‍ പോര്‍ട്ടിലെത്തിയവര്‍ രണ്ട് ദിവസമായി പുറപ്പെടാനാകാതെ പ്രയാസപ്പെടുകയാണ്.
കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വീസും ആലങ്കോലപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.45ന് പുറപ്പെടേണ്ട വിമാനം രാത്രി 11ന് ശേഷം പുറപ്പെടുകയുള്ളുവെന്നാണ് അറിയിപ്പ് നല്‍കിയത്.

Keywords: Kondotty, Malappuram, Karippur, കേരള, Air india pilot strike

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post