മഅ്ദിന്‍ വിജയരേഖ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം: വിവിധ തുറകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ വിജയ രേഖ പുരസ്‌കാരങ്ങള്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വിതരണം ചെയ്തു.
എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളാണ് മന്ത്രി സമ്മാനിച്ചത്.
മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങാതെ, ഉന്നതമായ ധര്‍മ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മദ്യവും മയക്കു മരുന്നുകളും കുട്ടികള്‍ക്കിടയില്‍ പോലും സാര്‍വത്രികമായി മാറിക്കൊണ്ടിരിക്കുന്നു. ഉന്നതമായ മൂല്യങ്ങള്‍ പകര്‍ന്നു കൊടുത്ത്, സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനു വേണ്ട കര്‍മ പദ്ധതികള്‍ ഓരോ സ്ഥാപനങ്ങളും സംഘടനകളും ആവിഷ്‌കരിക്കണം.
ഈ രംഗത്ത് മഅ്ദിന്‍ അക്കാദമി നിര്‍വഹിക്കുന്ന മാതൃകാ പദ്ധതികള്‍ എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മാത്യു, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, ജാംഷഡ്പൂരിലെ നോളേജ് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റ് നൗഫല്‍ കോഡൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു.

English Summery
Ma'din award distributed

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post