പള്ളിക്കമ്മിറ്റി അംഗങ്ങളുടെ പിടിവാശി: നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി

 മഞ്ചേരി: വീമ്പൂര്‍ മഹല്ല് കമ്മിറ്റിയിലെ ചില അംഗങ്ങളുടെ പിടിവാശി കാരണം പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം മുടങ്ങി. ഇക്കഴിഞ്ഞ ദിവസം വീമ്പൂര്‍ നിസ്‌ക്കാരപ്പള്ളിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഊരോത്ത് പറമ്പില്‍ അബ്ദുല്ലയുടെ മകളുടെ വിവാഹമാണ് മുടങ്ങിയത്. പള്ളിക്കമ്മിറ്റിയിലെ ചില പ്രമാണിമാര്‍ ഫോണില്‍ വിളിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇതേ ദിവസം നടക്കാനിരുന്ന കോലോംതൊടി പോക്കരുടെ മകളുടെ വിവാഹവും പള്ളിയില്‍ വെച്ച് നടത്തുന്നത് കമ്മിറ്റി വിലക്കിയിരുന്നു. എന്നാല്‍ ഇവര്‍ നിക്കാഹ് വീട്ടിലേക്ക് മാറ്റിയതോടെ വിവാഹം നിശ്ചയിച്ച സമയത്തു തന്നെ നടന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് പള്ളിക്കമ്മറ്റി നടത്തിയ കണക്കെടുപ്പില്‍ ചില കുടുംബങ്ങള്‍ സഹകരിച്ചിരുന്നില്ല. പണ്ഡിതരും നാട്ടുകാരണവര്‍മാരും ഇല്ലാത്ത കമ്മറ്റിയാണ് നിലവിലുള്ളതെന്ന് ആരോപിച്ചാണ് ഇവര്‍ കണക്കെടുപ്പ് ബഹിഷ്‌കരിച്ചത്. ഇക്കാരണത്താല്‍ കഴിഞ്ഞ ബലി പെരുന്നാള്‍ ദിവസം നാട്ടില്‍ വിതരണം ചെയ്ത ബലി മാംസം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കമ്മറ്റി തയ്യാറായിരുന്നില്ല. മുപ്പതോളം കുടുംബങ്ങള്‍ക്കാണ് ഈ രീതിയില്‍ കമ്മറ്റിക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതില്‍പെട്ട ഒമ്പതു പെണ്‍കുട്ടികളുടെ വിവാഹം പള്ളിയില്‍ നടത്തുന്നതിന് കമ്മറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

English Summery
Committee terminate the marriage of poor girl

1 Comments

  1. പണ്ഡിതരും നാട്ടുകാരണവര്‍മാരും ഇല്ലാത്ത കമ്മറ്റിയാണ് നിലവിലുള്ളതെന്ന്

    ReplyDelete

Post a Comment

Previous Post Next Post