പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പാ വിതരണോദ്ഘാടനം ഇന്ന്

മലപ്പുറം: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന നടപ്പാക്കുന്ന ലഘുവായ്പ പദ്ധതിയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ കാംപും ഏപ്രില്‍ 28 ന് പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വഹിക്കും. രാവിലെ 11 ന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി ഉബൈദുളള എം എല്‍ എ അദ്ധ്യക്ഷനാവും
പോരൂര്‍, വണ്ടൂര്‍, തൃക്കലങ്ങോട്, എടവണ്ണ, വഴിക്കടവ്, മൊറയൂര്‍, നെടിയിരിപ്പ്, പുല്‍പ്പറ്റ സി ഡി എസ് കള്‍ക്ക് 25 ലക്ഷം വീതമാണ് വായ്പ വിതരണം ചെയ്യുക. കൂടാതെ വ്യക്തിഗത വായ്പയായി 100 പേര്‍ക്ക് ഒരു ലക്ഷം വീതം വിതരണം ചെയ്യും.
വായ്പ വിതരണത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മയില്‍, കോര്‍പ്പറേഷന്‍ എം ഡി ബി ദിലീപ് കുമാര്‍, ജില്ലാ മാനേജര്‍ എം റ്റി മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിക്കും.

English Summery
Loan distribution today. 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم